കൊല്ലം: കൊല്ലം രൂപതയിലെ അതിപുരാതനമായ ശക്തികുളങ്ങരയിലെ വിശുദ്ധ ജോണ്‍ ഡി ബ്രിട്ടോയുടെ നാമത്തിലുള്ള ദേവാലയത്തില്‍ പരിശുദ്ധ കര്‍മല മാതാവിന്റെ കൊമ്പ്രിയ തിരുന്നാളിന് തുടക്കമായി. രാവിലെ ഒന്‍പതിന് തിരുനാള്‍ സമാരംഭ ചടങ്ങുകളും പതാക ആശീര്‍വാദവും കൊടിയേറ്റും നടന്നു.
വികാരി ഫാ. ഡൈജു തോപ്പിലിന്റെ സാന്നിധ്യത്തില്‍ മാര്‍പാപ്പയുടെ ചാക്രിയലേഖനങ്ങളുടെയും മറ്റു പ്രബോധനങ്ങളുടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായ പുനലൂര്‍ രൂപതാംഗമായ ഫാ. ഡോ. ജേക്കബ് പ്രസാദ് (പിഒസി പാലാരിവട്ടം ) തിരുനാള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
10 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് 20ന് ആഘോഷമായ സമൂഹ ബലിയോട് കൂടി കൊടിയിറങ്ങും. തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് പ്രസുദേന്തിമാരായ ആമി ആന്റണി, ജിജി ആന്റണി എന്നിവരാണ്.